കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണ്‍ ലംഘനം കൂടുന്നു; പരിശോധന ശക്തമാക്കി പൊലീസ് - കേരള പൊലീസ് വാര്‍ത്തകള്‍

നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കും. വാഹനങ്ങളിൽ ആൾക്കാരെ കയറ്റുന്നതിലെ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും.

Lockdown violation news  kerala poloce latest news  കേരള പൊലീസ് വാര്‍ത്തകള്‍  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
ലോക്ക് ഡൗണ്‍ ലംഘനം കൂടുന്നു; പരിശോധന ശക്തമാക്കി പൊലീസ്

By

Published : May 27, 2020, 3:01 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന കർശനമാക്കി പൊലീസ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് പരിശോധന ശക്തമാക്കി പൊലിസ് വീണ്ടും നിരത്തിലിറങ്ങിയത്.

ലോക്ക് ഡൗണ്‍ ലംഘനം കൂടുന്നു; പരിശോധന ശക്തമാക്കി പൊലീസ്

നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് വാഹന പരിശോധനകളടക്കം പൊലീസ് മയപ്പെടുത്തിയിരുന്നത്. എന്നാൽ അവസരം മുതലെടുത്ത് ചിലർ നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കും. വാഹനങ്ങളിൽ ആൾക്കാരെ കയറ്റുന്നതിലെ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെയും നടപടിയുണ്ടാകും.

മാസ്‌കും ഹെൽമറ്റും ധരിക്കാതെ പാഞ്ഞു പോകുന്നവരുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ, എന്നിവയിൽ അനുവദിച്ചതിലേറെ പേർ യാത്ര ചെയ്യുന്നത് തടയാൻ മിന്നൽ പരിശോധനയുണ്ടാകും. ബസ് സ്റ്റാൻഡുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും , സ്വകാര്യ ബസുകളിലും തിരക്ക് തടയുന്നതിനും പൊലീസിന് നിർദേശം നൽകി. രോഗികളുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും കർക്കശമാക്കുന്നത്.

ABOUT THE AUTHOR

...view details