തിരുവനന്തപുരം :സംസ്ഥാനത്ത് വെള്ളിയാഴ്‌ച ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്ത 2581 പേർക്കെതിരെ കേസെടുത്തു. 2525 പേരാണ് അറസ്റ്റിലായത്. 1916 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 447 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. 456 പേരെ അറസ്റ്റ് ചെയ്തു. 303 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ലോക്ക് ഡൗണ്‍ ലംഘനം; വെള്ളിയാഴ്‌ച രജിസ്‌റ്റര്‍ ചെയ്‌തത് 2581 കേസുകള്‍
2525 പേര്‍ അറസ്റ്റിലായി. 1916 വാഹനങ്ങളും പിടിച്ചെടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം; വെള്ളിയാഴ്‌ച രജിസ്‌റ്റര്‍ ചെയ്‌തത് 2581 കേസുകള്‍
തിരുവനന്തപുരം സിറ്റിയിൽ 45 കേസുകൾ രജിസ്റ്റർ ചെയ്യുകയും 38 പേർ അറസ്റ്റിലാകുകയും ചെയ്തു. 37 വാഹനങ്ങളാണ് നഗരപരിധിയിൽ നിന്നും പിടിച്ചെടുത്തത്. കൊല്ലം സിറ്റി റൂറൽ പരിധിയിലായി ആകെ 450 പേരാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലും 229 പേരും ആലപ്പുഴയിൽ 85 പേരും നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.