തിരുവനന്തപുരം: ലോക്ക് ഡൗണിലെ ഇളവുകൾ സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് ഹോട്ട് സ്പോട്ടുകളുടെ കാര്യവും മന്ത്രിസഭാ യോഗം പരിഗണിക്കും. തിരുവനന്തപുരം നഗരസഭ ഉൾപ്പടെയുള്ള സ്ഥലങ്ങള്‍ ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതില്‍ പരാതി ഉയര്‍ന്നിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുക.
ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും - കേരളം കൊവിഡ് വാര്‍ത്തകള്‍
തിരുവനന്തപുരം നഗരസഭ ഉൾപ്പടെയുള്ള സ്ഥലങ്ങള്‍ ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതില്‍ പരാതി ഉയര്‍ന്നിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ഉയരുന്നത്
നിലവിൽ സംസ്ഥാനത്ത് ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബി സോണിലുള്ള ജില്ലകളിലുമാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ കൂടുതൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കും. വെള്ളിയാഴ്ച മുതൽ ഓറഞ്ച് എ മേഖലകളിൽ ഇളവ് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സോണിലുള്ള ജില്ലകളിൽ ഇളവ് ഇപ്പോൾ വേണ്ടെന്ന അഭിപ്രായം ആരോഗ്യ പ്രവർത്തകർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഓറഞ്ച് എ സോണിലുള്ള കൊല്ലം ജില്ലയിലേക്ക് അതിക്രമിച്ച് കയറിയ യുവാവിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഈ ജില്ലകളിൽ ഇപ്പോൾ നിയന്ത്രണത്തിൽ ഇളവ് വേണ്ടെന്നും മെയ് 3 വരെ തല്‍സ്ഥിതി തുടരണമെന്നും ആവശ്യം ഉയര്‍ന്നത്. ഈ വിഷയത്തിലും ഇന്ന് യോഗം തീരുമാനമെടുക്കും. സാലറി ചലഞ്ച് സംബന്ധിച്ച അന്തിമ തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.