തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് പിന്തുണയുമായി ജനം. ബുദ്ധിമുട്ടുകൾ ഏറെയുണ്ടാവുമെങ്കിലും നിലവിലുള്ള കൊവിഡ് രോഗവ്യാപന സ്ഥിതിയിൽ ലോക്ക്ഡൗൺ ശരിയായ തീരുമാനമാണെന്നാണ് പൊതുവേയുള്ള പ്രതികരണം. അതേസമയം അവശ്യസാധനങ്ങൾ ശേഖരിക്കാനുള്ള നെട്ടോട്ടവും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപന വാർത്തയ്ക്ക് പിന്നാലെ തലസ്ഥാനത്തെ പ്രമുഖ മാർക്കറ്റായ ചാലയിൽ തിരക്കേറി.
ലോക്ക്ഡൗൺ സ്വാഗതം ചെയ്‌ത് കേരളം - കേരള കൊവിഡ് വാര്‍ത്തകൾ
അവശ്യ സാധനങ്ങൾ വിൽക്കാനുള്ള ഇളവ് കുറച്ചു മണിക്കൂറുകൾ മാത്രമായി പരിമിതപ്പെടുത്തുന്നത് തിരക്ക് വർധിക്കാൻ കാരണമാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ഇളവു നൽകിയതിൽ വ്യാപാരികൾ ആശ്വാസം പ്രകടിപ്പിച്ചു. ലോക്ക്ഡൗണിനോട് സഹകരിക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. അതേസമയം അവശ്യ സാധനങ്ങൾ വിൽക്കാനുള്ള ഇളവ് കുറച്ചു മണിക്കൂറുകൾ മാത്രമായി പരിമിതപ്പെടുത്തുന്നത് തിരക്ക് വർധിക്കാൻ കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു. ആദ്യഘട്ട ലോക്ക്ഡൗണിൽ ഓൺലൈനിൽ ചുവടുവച്ച വ്യാപാരികൾ ഇപ്പോഴും അത് തുടരുകയാണ്. വാട്‌സ്ആപ്പ് വഴിയും മറ്റും ഓർഡർ നൽകിയാൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നുണ്ട്. കൊവിഡിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട ഏറെപ്പേരും പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ല. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തെ പോലെ സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് പലരും.
കൂടുതൽ വായനയ്‌ക്ക്:സമ്പൂർണ ലോക്ക് ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍