കേരളം

kerala

ETV Bharat / city

രേഖകളില്ലാതെ പാറശ്ശാലയിൽ എത്തിയവരെ നാട്ടുകാർ തടഞ്ഞു - marthandam

മാർത്താണ്ഡത്തു നിന്നും തിരുവനന്തപുരം റെയിൽവെ സ്‌റ്റേഷനിലേക്ക് പോകാൻ എത്തിയ മഹാരാഷ്‌ട്ര സ്വദേശികളെ നാട്ടുകാർ തടഞ്ഞ്

parasala  thiruvanathapuram  marthandam  injivila
രേഖകളില്ലാതെ പാറശ്ശാലയിൽ എത്തിയവരെ നാട്ടുകാർ തടഞ്ഞു

By

Published : Jun 14, 2020, 8:56 PM IST

തിരുവനന്തപുരം: മാർത്താണ്ഡത്തു നിന്നും തിരുവനന്തപുരം റെയിൽവെ സ്‌റ്റേഷനിലേക്ക് പോകാൻ എത്തിയ മഹാരാഷ്‌ട്ര സ്വദേശികളെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. സ്‌ത്രികളും കുട്ടികളുമടക്കം ആറു പേരാണ് അതിർത്തി കടന്ന് എത്തിയത്. പാറശാല പോസ്‌റ്റോഫീസ് ജംഷനിൽ വച്ച് സംശയം തോന്നിയാണ് നാട്ടുകാർ ഇവരെ തടഞ്ഞത്. സംഘത്തിലെ ഒരു യുവതി പൂർണ ഗർഭിണിയാണ്. ട്രെയിൻ കിട്ടുന്ന മുറക്ക് മഹാരാഷ്‌ട്രയ്ക്കു പോകാനായിരുന്നു പദ്ധതി. എന്നാൽ യാത്ര രേഖകൾ ഇല്ലാത്തതിനാൽ യാത്ര അനുവദിക്കാൻ സാധിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തു. പാറശ്ശാല പൊലീസ് ഇവരെ ഇഞ്ചിവിള സ്ക്രീനിങ്ങ പോയിന്റിൽ എത്തിച്ച ശേഷം. കാരക്കോണത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

രേഖകളില്ലാതെ പാറശ്ശാലയിൽ എത്തിയവരെ നാട്ടുകാർ തടഞ്ഞു

ABOUT THE AUTHOR

...view details