തിരുവനന്തപുരം:കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക യുഡിഎഫ് പുറത്തിറക്കി. കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങിയാലുടന്‍ അത് അടിയന്തരമായി ജനങ്ങളിലെത്തിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി - udf local body election
കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് യുഡിഎഫ് പ്രകടന പത്രിക. വാക്‌സിന്‍ പുറത്തിറങ്ങിയാലുടന്‍ അത് അടിയന്തരമായി ജനങ്ങളിലെത്തിക്കും, എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും തുടങ്ങിയവയാണഅ പ്രധാന വാഗ്‌ദാനങ്ങള്‍.
എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ട അധിക സൗകര്യങ്ങളൊരുക്കും. കൊവിഡ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ തുറക്കും എന്നിവയാണ് പ്രധാന വാഗ്‌ദാനങ്ങള്‍.
വര്‍ഷം തോറും 100 തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പാക്കും, അടിയന്തര സാഹചര്യങ്ങളില്‍ 100 ദിവസത്തിലധികം തൊഴില്‍ ദിനങ്ങള്‍, നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിന് മൊബൈല്‍ ഫോണും ടിവിയും സൗജന്യമാക്കും, നഗരസഭകളില്‍ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും, പൊതു വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും, ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം, എല്ലാവര്‍ക്കും പാര്‍പ്പിടം, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍. കെപിസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകടന പത്രിക പുറത്തിറക്കി.