തിരുവനന്തപുരം:നഗരസഭാ മേയർ കെ ശ്രീകുമാർ പ്രതിനിധീകരിക്കുന്ന ചാക്ക സംവരണ വാർഡായതോടെ തൊട്ടടുത്ത കരിക്കകം വാർഡിൽ നിന്നാണ് അദ്ദേഹം ഇത്തവണ ജനവിധി തേടുന്നത്. ചാക്കയിൽ എതിർ സ്ഥാനാർഥിയായിരുന്ന ആർ.എസ്.പിയിലെ കരിക്കകം സുരേഷാണ് കരിക്കകത്തും യുഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ ഹിമ സിജി കഴിഞ്ഞതവണ 646 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കരിക്കകം തിരിച്ചുപിടിക്കുകയെന്ന ഉത്തരവാദിത്തമാണ് കെ ശ്രീകുമാറിനെ സിപിഎം ഏൽപ്പിച്ചിരിക്കുന്നത്.
ബി.ജെ.പി സീറ്റ് തിരിച്ചുപിടിക്കാൻ മേയറെ കളത്തിലിറക്കി സി.പി.എം - vk prasanth
കരിക്കകത്ത് ഇക്കുറി തീപാറും. ബി.ജെ.പി കഴിഞ്ഞ പ്രാവശ്യം 646 വോട്ടിന് വിജയിച്ച സീറ്റ് പിടിച്ചെടുക്കാന്‍ രംഗത്തിറങ്ങുന്നത് മേയര്‍ കെ.ശ്രീകുമാര്‍
ചാക്ക വാർഡില്‍ നിന്ന് കഴിഞ്ഞതവണ 1075 വോട്ടുകൾക്കാണ് കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി. മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കെ.ശ്രീകുമാർ മേയറായി. ചാക്ക വാർഡിലെ പ്രധാന വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കെ ശ്രീകുമാർ പരാജയപ്പെട്ടുവെന്നാണ് എതിർ സ്ഥാനാർഥി ചൂണ്ടിക്കാട്ടുന്നത്. അതേസമയം നഗരസഭയുടെ പൊതു വികസനത്തിനൊപ്പം ചാക്ക വാർഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞാണ് കെ.ശ്രീകുമാർ വോട്ടു തേടുന്നത്.
ബിജെപി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച വാർഡ് എന്നതൊന്നും കരിക്കകത്ത് കെ ശ്രീകുമാറിനെ അലട്ടുന്നില്ല. വർഷങ്ങളായി ഈ മേഖലയിലുള്ള രാഷ്ട്രീയ പ്രവർത്തന പരിചയവും വ്യക്തിബന്ധങ്ങളുമാണ് ശക്തിയെന്ന് സ്ഥാനാർത്ഥി പറഞ്ഞു. കരിക്കകത്തേത് ഇത്തവണ ശ്രദ്ധേയമായ മത്സരമാണ്. ബി ജെ പി സ്ഥാനാർഥി കൂടി രംഗത്തെത്തുന്നതോടെ മത്സരത്തിന് കടുപ്പമേറും.