തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ പിളർപ്പിലേക്ക്. യഥാർഥ LJD തങ്ങളാണെന്ന് ഇടതുമുന്നണിയെ അറിയിച്ചതായി വി. സുരേന്ദ്രൻപിള്ള പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യയോഗം യോഗം ചേർന്നാണ് ഷേഖ് പി ഹാരിസും വി സുരേന്ദ്രൻ പിള്ളയും അടക്കമുള്ള ഒമ്പത് വിമത നേതാക്കൾ പിളർപ്പിലേക്ക് പോയത്.
LJD: ആരാണ് യഥാര്‍ഥ പാര്‍ട്ടി, പിളരാൻ കാത്ത് എല്‍.ജെ.ഡി - Loktantrik Janata Dal
LJD: സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യയോഗം യോഗം ചേർന്നാണ് ഷേഖ് പി ഹാരിസും വി സുരേന്ദ്രൻ പിള്ളയും അടക്കമുള്ള ഒമ്പത് വിമത നേതാക്കൾ പിളർപ്പിലേക്ക് നീങ്ങുന്നത്.
രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നുള്ള എം വി ശ്രേയാംസ് കുമാറിന്‍റെ ആവശ്യം തള്ളിയ വിമത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പാർട്ടിക്ക് വേണ്ടിയുള്ള അവകാശവാദം ഉന്നയിച്ചു. എംവി ശ്രേയാംസ് കുമാറിന്‍റെ അച്ചടക്കനടപടി അംഗീകരിക്കില്ലെന്ന് സുരേന്ദ്രൻപിള്ള പറഞ്ഞു. അങ്ങനെ ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല.
ശ്രേയാംസ് കുമാർ കേന്ദ്ര കമ്മിറ്റി നോമിനേറ്റ് ചെയ്‌ത പ്രസിഡന്‍റ് ആണ്. അതേ കേന്ദ്ര കമ്മിറ്റിയാണ് ഭാരവാഹികളായി തങ്ങളെയും തിരഞ്ഞെടുത്തത്. സഹ ഭാരവാഹികൾക്ക് എതിരെ അച്ചടക്ക നടപടി എടുക്കണം എങ്കിൽ അതിന് കേന്ദ്രകമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ എന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ച ചേർന്ന പാർട്ടി ഭാരവാഹി യോഗമാണ് വിമതരോട് വിശദീകരണം തേടിയത്.
READ MORE:LJD| സുരേന്ദ്രൻ പിള്ളയ്ക്ക് സസ്പെൻഷൻ; ഷെയ്‌ഖ് പി. ഹാരിസിനെ നീക്കി