തിരുവനന്തപുരം: തിരുവോണനാളില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ ഇല്ല. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവോണ ദിനം ബാറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ബാറുകള്‍ തുറന്നാല്‍ വലിയ തിരക്കിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ബാറുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
തിരുവോണത്തിന് സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല
ബാറുകള്‍ തുറന്നാല്‍ വലിയ തിരക്കിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം.
തിരുവോണത്തിന് സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല
ഓണം പരിഗണിച്ച് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് അനുമതി നല്‍കിയത്. അതേസമയം, ഓണത്തിന് ശേഷം പ്രവര്‍ത്തനസമയം പുനക്രമീകരിക്കുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല.