കേരളം

kerala

ETV Bharat / city

കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ; ചര്‍ച്ചകൾ തുടരുകയാണെന്ന് ആന്‍റണി രാജു

കെഎസ്ആർടിസി ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബെവ്‌കോയുമായി ചര്‍ച്ചകൾ തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമ സഭയിൽ അറിയിച്ചു.

ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകൾ  ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വിൽപന കേന്ദ്രം  ബിവറേജസ് കോര്‍പ്പറേഷൻ  ഗതാഗത മന്ത്രി ആന്‍റണി രാജു  ബെവ്‌കോയുമായി ചർച്ചകൾ പുരോഗമിക്കുന്നു  ബെവ്‌കോ ചർച്ചകൾ  LIQUOR OUTLETS IN KSRTC STANDS  LIQUOR OUTLETS IN KSRTC STANDS news  KSRTC depo news  outlets in ksrtc depo news  outlets in ksrtc depo news latest
ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ; ചര്‍ച്ചകൾ തുടരുകയാണെന്ന് ആന്‍റണി രാജു

By

Published : Oct 8, 2021, 4:04 PM IST

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വിൽപന കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്‌ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്‌കോയുമായി ചര്‍ച്ച തുടരുകയാണെന്നും ആന്‍റണി രാജു രേഖ മൂലം നിയമസഭയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ ഔട്‌ലെറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല.

നഷ്‌ടത്തിലിരിക്കുന്ന കോര്‍പ്പറേഷന്‍റെ ആസ്‌തികള്‍ ഉപയോഗിച്ച് പരമാവധി വരുമാനം കണ്ടെത്താനാണ് ഇത്തരമൊരു നിർദേശം എം.ഡി മുന്നോട്ട് വച്ചത്. ഈ നിര്‍ദേശത്തിനെതിരെ വ്യപകമായി എതിര്‍പ്പ്‌ ഉയര്‍ന്നിരുന്നു. ഇനി വിഷയത്തിൽ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

READ MORE:കെഎസ്‌ആർടിസിയിലെ ശമ്പള വിതരണം പ്രതിസന്ധിയില്‍

ABOUT THE AUTHOR

...view details