തിരുവനന്തപുരം :നിപ വൈറസിനെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി വിടവാങ്ങിയിട്ട് രണ്ട് വർഷം. ലിനിയുടെ ഓർമ്മ ദിവസത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും ഓർമകൾ പങ്കുവച്ചു. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം; അനുശോചിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും - ലിനി സിസ്‌റ്റര്‍ വാര്‍ത്തകള്‍
നിപ വൈറസിനെതിരെ പോരാടി മരിച്ച നഴ്സ് ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം.
കൊവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ട് കൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ കടന്നു പോകുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന്‍റെ കരുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിനിയുടെ മരണം പോരാട്ട വീര്യമായി ഉള്ളിലുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
വൈറസ് ബാധിച്ചത് തന്‍റെ തെറ്റല്ലായിരിക്കാം, പക്ഷേ തന്നിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് പൂർണമായും തന്‍റെ തെറ്റും ശ്രദ്ധക്കുറവുമാണെന്ന ബോധ്യം നമ്മളിൽ ഉണ്ടാക്കാൻ ലിനിയുടെ പ്രവർത്തനത്തിന് കഴിഞ്ഞു. നിപ വൈറസ് തന്നിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊവിഡ് കാലത്ത് നമുക്ക് നൽകുന്ന പാഠം വലുതാണെന്നും മന്ത്രി ഫേസ്‌ബുക്കിൽ വ്യക്തമാക്കി.