തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സിബിഐ എടുത്ത കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം കിട്ടിയതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിൽ യു.എ.ഇ കോൺസൽ ജനറലും യൂണിടാക്കും തമ്മിലാണ് കരാർ. ഇതിൽ ലൈഫ് മിഷൻ ഒരു തുകയും വിദേശ സംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ ഒന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല എന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
ലൈഫ് മിഷൻ; കോടതിയ സമീപിച്ചത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി - സിബിഐ ലൈഫ് മിഷൻ
കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ ഒന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല എന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ലൈഫ് മിഷൻ; കോടതിയ സമീപിച്ചത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി
നിയമപരമായി നിലനിൽക്കില്ല എന്ന നിയമോപദേശം ലഭിച്ചിട്ടുള്ള ഒരു കാര്യത്തെ കോടതിയിൽ നിയമപരമായി നേരിടുന്നത് തെറ്റല്ല. ഭരണഘടനാപരമായ പരിരക്ഷ വിനിയോഗിക്കലാണ്. നിയമക്കുരുക്ക് സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നവർ തന്നെ നിയമപരമായ പരിഹാരം തേടുമ്പോൾ എതിർക്കുന്നത് പരിഹാസ്യം. ഞങ്ങൾ എന്ത് ആക്ഷേപവും ഉന്നയിക്കും സർക്കാർ അത് കേട്ടിരിക്കണം എന്ന സമീപനം സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.