കേരളം

kerala

ETV Bharat / city

ലൈഫ് മിഷൻ കമ്മിഷൻ; സര്‍ക്കാരിന് ബോധ്യമായാല്‍ നടപടിയെന്ന് മുഖ്യമന്ത്രി - ലൈഫ് മിഷൻ കമ്മിഷൻ

പദ്ധതിയിൽ 4.25 കോടി രൂപയുടെ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്‍റെ പരാമര്‍ശം മുഖ്യമന്ത്രി തള്ളി.

Life Mission Commission  Life Mission news  Life Mission scam  ലൈഫ് മിഷൻ പദ്ധതി  ലൈഫ് മിഷൻ കമ്മിഷൻ  മുഖ്യമന്ത്രി
ലൈഫ് മിഷൻ കമ്മിഷൻ; സര്‍ക്കാരിന് ബോധ്യമായാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

By

Published : Aug 29, 2020, 8:14 PM IST

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ സംബന്ധിച്ച് സർക്കാർ പരിശോധന നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ബോധ്യമായ രീതിയിലുള്ള തെളിവുകൾ ലഭിക്കണം. ഇത് ലഭിച്ച ശേഷം സർക്കാർ തുടർ നടപടികൾ സ്വീകരിക്കും. പദ്ധതിയിൽ 4.25 കോടി രൂപയുടെ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്‍റെ പരാമർശം അദ്ദേഹത്തിന് ലഭിച്ച വിവരം അടിസ്ഥാനത്തിലാകും. മാധ്യമ ഉപദേഷ്ടാവ് എന്നാൽ ആവശ്യം വരുമ്പോൾ ഉപദേശം തേടാനുള്ള ആളാണ്. അല്ലാതെ സർക്കാരിന്‍റെ എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയലുകൾ മാധ്യമ ഉപദേഷ്ടാവ് കാണാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈഫ് മിഷൻ കമ്മിഷൻ; സര്‍ക്കാരിന് ബോധ്യമായാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details