കൊവിഡ്; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി - വ്യാജവാര്‍ത്ത
കേരളാ പൊലീസിന്‍റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലും സൈബർ ഡോമും സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും
തിരുവനന്തപുരം: കൊവിഡ് രോഗബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാത്തരം സമൂഹ മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും പൊലീസ് നിരീക്ഷിക്കും. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ സൃഷ്‌ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ നിയമനടപടിയുണ്ടാവും. കേരളാ പൊലീസിന്‍റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലും സൈബർ ഡോമുമാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുക. ഇന്ത്യൻ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകർച്ചവ്യാധി ഓഡിനൻസ് എന്നിവയനുസരിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.