തിരുവനന്തപുരം:കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വ്യാപാരം നടത്തിയ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വസ്‌ത്ര വ്യാപാര ശാലയുടെ ലൈസൻസ് റദ്ദാക്കി നഗരസഭ. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്‌ടിലെ വകുപ്പ് 447, കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കിയതെന്ന് മേയർ അറിയിച്ചു.
വസ്‌ത്ര വ്യാപാര ശാലയുടെ ലൈസൻസ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ
നഗരസഭ ആരോഗ്യ വിഭാഗം പൊലീസിൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയത്.
പ്രമുഖ വസ്‌ത്ര വ്യാപാര ശാല ലൈസൻസ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ
ചൊവ്വാഴ്‌ച പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പൊലീസിൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയത്. പ്രധാന വാതിൽ അടച്ച ശേഷം ജീവനക്കാർ കയറുന്ന പിൻവാതിലിലൂടെ ഉപഭോക്താക്കളെ സ്ഥാപനത്തിനുള്ളിൽ കയറ്റി വസ്ത്രശാല പൂർണമായി പ്രവർത്തിച്ചതായാണ് കണ്ടെത്തൽ.
ALSO READ:ETV BHARAT EXCLUSIVE; പണം വിഴുങ്ങുന്ന എടിഎം, കൊയിലാണ്ടി എടിഎമ്മില്‍ വൻ തട്ടിപ്പ്