തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം അന്തസ് കെട്ടതെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. കോണ്‍ഗ്രസ് നേതാക്കളുടെ അസഹിഷ്‌ണുതയുടെയും അസ്വസ്ഥതയുടെയും ഉദാഹരണമാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ. സ്‌ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും ഇക്കൂട്ടര്‍ വിസ്‌മരിച്ചിരിക്കുകയാണ്. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്ട്രീയ വൈകൃതം കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്നും എ.വിജയരാഘവന്‍ പ്രസ്താവനയിൽ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശം അന്തസ് കെട്ടതെന്ന് എ. വിജയരാഘവന്‍
മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായിരിക്കുന്നതെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയിൽ പറഞ്ഞു
മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ.കെ.ആന്‍റണിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. ഏത് വിധേനയും കേരളത്തെ കൊവിഡിന്‍റെ പിടിയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം.
സമൂഹ വ്യാപനത്തിന് വഴിയൊരുക്കി കേരളത്തെ കൊവിഡിന്‍റെ ചുടലക്കളമാക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മനസിലിരിപ്പെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. പെട്രോള്‍, ഡീസല്‍വില വര്‍ധനവിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ദിവസേന അനാവശ്യ സമരവുമായി വരുന്ന പ്രതിപക്ഷം കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടിയെ മറച്ചുപിടിക്കുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.