തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി വ്യാഴാഴ്‌ച മുതൽ ഓൺലൈനായി അടയ്ക്കാം. ഭൂമി സംബന്ധമായ വിവിധ സർട്ടിഫിക്കറ്റുകൾക്കും ഓൺലൈനായി അപേക്ഷിക്കാം. ഇവയടക്കം റവന്യൂ വകുപ്പിലെ വിവിധ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. പൊതുജനങ്ങളുടെ സൗകര്യാർഥം കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി സംബന്ധമായ നികുതികൾ വ്യാഴാഴ്‌ച മുതൽ ഓൺലൈനായി അടയ്ക്കാം - land tax
പൊതുജനങ്ങളുടെ സൗകര്യാർഥം കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.
ഭൂനികുതി മൊബൈൽഫോൺ വഴി അടയ്ക്കുന്നതിനുള്ള ഇ-പേയ്മെന്‍റ് ആപ്ലിക്കേഷൻ, ഫീൽഡ് മെഷർമെന്‍റ് സ്കെച്ചും തണ്ടപ്പേർ അക്കൗണ്ടും ലൊക്കേഷൻ മാപ്പും ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള മൊഡ്യൂൾ, അടിസ്ഥാന നികുതി രജിസ്റ്ററിന്‍റെയും തണ്ടപ്പേർ അക്കൗണ്ടിന്‍റെയും ഡിജിറ്റൈസേഷൻ പൂർത്തീകരണം, വില്ലേജ് ഓഫീസുകളുടെ വെബ്സൈറ്റ്, റവന്യൂ ഇ - സർവീസ് പോർട്ടൽ നവീകരണം, ക്വിക്ക് പേ സംവിധാനം, സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണ് വ്യാഴാഴ്‌ച ആരംഭിച്ചത്.
READ MORE:എന്താണ് നിപ്പ? എങ്ങനെ കരുതണം? പ്രമുഖ ഡോക്ടര്‍ എൻ. സുള്‍ഫി വിശദീകരിക്കുന്നു