തിരുവനന്തപുരം:നാഗർകോവിൽ റെയിൽവെ ലൈനിൽ പാറശാല ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. പാറശ്ശാല പഞ്ചായത്ത് ഓഫീസിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. പാറശ്ശാല മുതൽ ഇരണിയൽ വരെയുള്ള ഭാഗങ്ങളിൽ ഇന്നലെയും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
നാഗർകോവിൽ റെയിൽവെ ലൈനിൽ വീണ്ടും മണ്ണിടിച്ചിൽ - മണ്ണിടിച്ചിൽ വാർത്ത
പാറശാല ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.

നാഗർകോവിൽ റെയിൽവെ ലൈനിൽ വീണ്ടും മണ്ണിടിച്ചിൽ
കുഴിത്തുറ റെയിൽവേ ട്രാക്ക് ഇപ്പോഴും വെള്ളത്തിലാണ്. ഇതോടെ റെയിൽ ഗതാഗതം പൂർണമായും നിർത്തി വച്ചു. ഇന്നലെ രാത്രി വൈകിയും ട്രാക്കിലെ മണ്ണുമാറ്റൽ തുടരുകയായിരുന്നു. പുലർച്ചയോടെയാണ് പാറശാലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
നാഗർകോവിൽ റെയിൽവെ ലൈനിൽ വീണ്ടും മണ്ണിടിച്ചിൽ
READ MORE:റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ; കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി