കേരളം

kerala

ETV Bharat / city

മോൻസണ്‍ ബന്ധം; കെ.സുധാകരന്‍റെ വിശദീകരണം വ്യക്തമല്ലെന്ന് എ.വിജയരാഘവൻ - K. Sudhakaran's explanation on monson

തട്ടിപ്പു കേസിലെ പ്രതിയും കെ സുധാകരനുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിൽ കെപിസിസി അപമാനിക്കപ്പെട്ട സ്ഥിതിയിലായിരിക്കുകയാണെന്ന് എ വിജയരാഘവൻ.

പുരാവസ്‌തു തട്ടിപ്പ് കേസ്  വിശദീകരണത്തില്‍ വ്യക്തത കുറവെന്ന് എ.വിജയരാഘവൻ  എ.വിജയരാഘവൻ വാർത്ത  കെ.സുധാകരന്‍റെ വിശദീകരണത്തില്‍ വ്യക്തത കുറവ്  A. Vijayaraghavan news  A. Vijayaraghavan latest news  K. Sudhakaran's explanation news  K. Sudhakaran's explanation on monson  monson news
മോൻസണ്‍ ബന്ധം; കെ.സുധാകരന്‍റെ വിശദീകരണം വ്യക്തമല്ലെന്ന് എ.വിജയരാഘവൻ

By

Published : Oct 1, 2021, 6:53 PM IST

Updated : Oct 1, 2021, 7:13 PM IST

തിരുവനന്തപുരം:മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വിശദീകരണത്തില്‍ വ്യക്തത കുറവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. തട്ടിപ്പു കേസിലെ പ്രതിയും കെ സുധാകരനുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെ കെപിസിസി അപമാനിക്കപ്പെട്ട സ്ഥിതിയിലായിരിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

നിരവധി ഡോക്‌ടര്‍മാര്‍ കേരളത്തിലുണ്ടെന്നും എന്നാല്‍ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന ഒരാളെ കുറിച്ച് സുധാകരന് മാത്രമേ അറിയൂ. ഇത്തരത്തിലാണ് സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കുന്നെങ്കില്‍ തകര്‍ച്ച കൂടുതല്‍ വേഗത്തിലാകുമെന്നും വിജയരാഘവന്‍ പറഞ്ഞു. പുരവസ്‌തു തട്ടിപ്പ് കേസില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരും. തട്ടിപ്പില്‍ ആരൊക്കെ പങ്കാളിയായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

മോൻസണ്‍ ബന്ധം; കെ.സുധാകരന്‍റെ വിശദീകരണം വ്യക്തമല്ലെന്ന് എ.വിജയരാഘവൻ
ALSO READ:പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ക്യാമ്പസ്; അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍
Last Updated : Oct 1, 2021, 7:13 PM IST

ABOUT THE AUTHOR

...view details