തിരുവനന്തപുരം:കരമനയില്‍ വഴിയോരത്ത് മത്സ്യവിൽപ്പനക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. ജില്ലാ ലേബര്‍ ഓഫിസര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എത്രയും വേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച കരമനപ്പാലത്തില്‍ നടപ്പാതയില്‍ മത്സ്യ വില്പന നടത്തുകയായിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്‌പമാണ് പൊലീസ് മീന്‍കുട്ട തട്ടിതെറിപ്പിച്ചതായി പരാതി ഉന്നയിച്ചിരിക്കുന്നത്. പൊലീസ് കച്ചവടം തടസപ്പെടുത്തിയെന്നും തര്‍ക്കത്തിനിടയില്‍ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. സംഭവത്തിൽ കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് നിര്‍ദേശം - Labor Minister V Sivankutty
ബുധനാഴ്ച കരമനപ്പാലത്തില്‍ നടപ്പാതയില്‍ മത്സ്യ വില്പന നടത്തുകയായിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്‌പമാണ് പൊലീസ് മീന്‍കുട്ട തട്ടിതെറിപ്പിച്ചതായി പരാതി ഉന്നയിച്ചിരിക്കുന്നത്
പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി തൊഴില്‍ മന്ത്രി