തിരുവനന്തപുരം :കുറ്റ്യാടി സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വലറി എന്ന സ്ഥാപനം കുറ്റ്യാടി, നാദാപുരം, പയ്യോളി എന്നിവിടങ്ങളില്‍ നിന്നും സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിക്കുകയും മടക്കി നല്‍കാതെ വഞ്ചിക്കുകയുമായിരുന്നു.
ALSO READ:സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ
സംഭവത്തില്‍ നാല് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കാസര്‍കോട് കേന്ദ്രീകരിച്ചുള്ള ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 164 കേസുകളുടെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
ഇതില്‍ അന്വേഷണം നടന്നുവരികയാണെന്നും കെ.പി.കുഞ്ഞമ്മത് കുട്ടിയുടെ സബ്‌മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.