തിരുവനന്തപുരം: നെയ്യാർഡാം കുറ്റിച്ചലിലെ വൈഗ ജ്വലറിയില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്‌റ്റില്‍. സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘമാണ് പിടിയിലായത്. മലയിൻകീഴ് സ്വദേശികളായ അനീഷ, അൻഷ, വിഷ്ണു , ഹരീഷ് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം മൂന്നുമാസം പ്രായമുള്ള ഒരു കൈ കുഞ്ഞും ഉണ്ടായിരുന്നു.
കുറ്റിച്ചല്‍ ജ്വലറി മോഷണം; പ്രതികള്‍ പിടിയില്‍ - ജ്വലറി മോഷണം
മലയിൻകീഴ് സ്വദേശികളായ അനീഷ, അൻഷ, വിഷ്ണു , ഹരീഷ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് നാലംഗ സംഘം കാറിൽ സന്തോഷിന്‍റെ ഉടമസ്ഥതയിലുള്ള വൈഗ ജൂവലറിയിൽ എത്തിയത്. സംഘം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ സ്വർണാഭരണങ്ങൾ കാണിച്ചു നൽകുന്നതിനിടയിൽ മുളകുപൊടി എറിഞ്ഞ ശേഷം സ്വർണമാലകൾ കവർന്ന് സംഘം കടന്നുകളയുകയായിരുന്നു. മൂന്നു പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണമാലയാണ് ഇവർ കവർന്നത്.
നെയ്യാർഡാം പൊലീസിന്‍റെ നിർദേശപ്രകാരം പിന്തുടർന്ന മലയിൻകീഴ് പൊലീസാണ് സംഘത്തെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇത് വാടകക്കെടുത്തതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.