തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ബി.ജെ.പി വോട്ടു മറിച്ചെന്ന കെ.മുരളീധരന്‍റെയും ജി.സുധാകരന്‍റെയും ആരോപണം ജനങ്ങളെ കളിയാക്കലാണെന്ന് കുമ്മനം രാജശേഖരൻ. ആര് വോട്ടു മറിച്ചാലും തോൽക്കാത്ത തരത്തിൽ 50 ശതമാനം വോട്ട് നൽകി മുരളീധരനെ ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അരൂരിൽ സി.പി.എം അവസാനം ജയിച്ചതും 50 ശതമാനത്തിലധികം വോട്ടു കിട്ടിയാണ്. ഈ വോട്ടുകൾ എവിടെപ്പോയി എന്നത് ഇരു വിഭാഗങ്ങളുടെയും നേതാക്കള്‍ കണ്ടെത്തണമെന്നും കുമ്മനം ആവശ്വപ്പെട്ടു.
ബി.ജെ.പി വോട്ടു മറിച്ചെന്ന ആരോപണം തള്ളി കുമ്മനം രാജശേഖരന്‍ - allegations against bjp
കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേടിയ വിജയം സർക്കാരിനുള്ള പിന്തുണയെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി മൂന്ന് സീറ്റുകളിലെ തോൽവി സർക്കാരിനോടുള്ള എതിർപ്പാണെന്ന് സമ്മതിക്കണമെന്നും കുമ്മനം.
കുമ്മനം രാജശേഖരന്‍
ബി.ജെ.പിയുടെ രാഷ്ട്രീയ വോട്ടിൽ ഒരു കുറവും വന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി അമ്പേ പരാജയപ്പെടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേടിയ വിജയം സർക്കാരിനുള്ള പിന്തുണയെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി മൂന്ന് സീറ്റുകളിലെ തോൽവി സർക്കാരിനോടുള്ള എതിർപ്പാണെന്ന് സമ്മതിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.