തിരുവനന്തപുരം : സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സി.പി.എമ്മിൽ സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി കുമ്മനം കുറ്റപ്പെടുത്തി. സെക്‌സ് റാക്കറ്റിന് പോഷകസംഘടന രൂപീകരിച്ച രാഷ്‌ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മെന്ന് കുമ്മനം ആരോപിച്ചു. വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു കുമ്മനം.
സി.പി.എമ്മിനുള്ളില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന് കുമ്മനം - വാളയാര്‍ കേസ്
സെക്‌സ് റാക്കറ്റിന് പോഷകസംഘടന രൂപീകരിച്ച രാഷ്‌ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മെന്ന് കുമ്മനം
സി.പി.എമ്മിനുള്ളില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന് കുമ്മനം
കേരളം കാമ ഭ്രാന്താലയമാണ്. ഇവിടെ സാംസ്കാരിക നായകർ കൊടിയുടെ നിറം നോക്കിയാണ് പ്രതികരിക്കുന്നത്. വാളയാർ കേസ് സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഉപവാസ സമരം സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ടി പി സെൻകുമാർ, ഫിലിപ്പ് എം പ്രസാദ്, സംവിധായകരായ രാജസേനൻ, വിജി തമ്പി തുടങ്ങിയവരും പങ്കെടുത്തു.