കേരളം

kerala

ETV Bharat / city

സാങ്കേതിക സര്‍വകലാശാല ആരോപണം; ചെന്നിത്തലക്ക് മറുപടിയുമായി ജലീല്‍ - കെ ടി ജലീല്‍

സര്‍വകലാശാലയുടെ അധികാരത്തില്‍ കടന്നുകയറി പുതിയ കമ്മിറ്റിയെ നിയമിച്ചുവെന്ന ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച ജലീലിന്‍റെ ഓഫീസ് പരീക്ഷയിലെ പരാതി പരിഹരിക്കാനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് വ്യക്തമാക്കി.

സാങ്കേതിക സര്‍വകലാശാല ആരോപണം; ചെന്നിത്തലയ്‌ക്ക് മറുപടിയുമായി ജലീല്‍

By

Published : Oct 22, 2019, 8:31 PM IST

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.ടി. ജലീല്‍. സർവകലാശാലയുടെ അധികാരത്തിൽ ഇടപെട്ടിട്ടില്ലെന്നും പരീക്ഷയിലെ പരാതി പരിഹരിക്കാനാണ് കമ്മിറ്റി രൂപീകരിക്കാൻ നിർദേശിച്ചതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. പരീക്ഷാ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിന് മാനേജിങ് കമ്മറ്റിയെ നിയമിച്ചു കൊണ്ട് മന്ത്രി ഉത്തരവിറക്കിറക്കി. ഇത് സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശത്തിലുള്ള കൈകടത്തലാണ്. സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് അക്കാദമിക് സമിതികളിലോ സിന്‍ഡിക്കേറ്റിലോ ചര്‍ച്ച ചെയ്യാതെയായിരുന്നു മന്ത്രിയുടെ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് മന്ത്രി പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പും അദ്ദേഹം പുറത്തു വിട്ടിരുന്നു. വിഷയം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details