കേരളം

kerala

ETV Bharat / city

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീൽ - KT Jaleel against Lokayukta

മൂന്നാമത്തെ തവണയാണ് ലോകായുക്തക്കെതിരെ കെ.ടി ജലീൽ എംഎൽഎ എഫ്‌ബി പോസ്റ്റുമായി രംഗത്തെത്തുന്നത്.

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീൽ  ലോകായുക്ത മാന്യനല്ല  KT Jaleel against Lokayukta  KT Jaleel fb post
ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീൽ

By

Published : Jan 31, 2022, 7:06 PM IST

തിരുവനന്തപുരം: ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീലിന്‍റെ എഫ്‌.ബി പോസ്റ്റ്. ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും ജലീൽ പറഞ്ഞു. അതിനാൽ മറ്റു മാർഗങ്ങളില്ലാതെ സർക്കാർ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോടാണ്. അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്‍റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട'.

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീൽ

ഇത് മൂന്നാമത്തെ തവണയാണ് ലോകായുക്തക്കെതിരെ കെ.ടി ജലീൽ എംഎൽഎ രംഗത്തെത്തുന്നത്.

READ MORE:ലോകായുക്തക്കെതിരായ വിമർശനം: കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി

ABOUT THE AUTHOR

...view details