തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കോളജിലെ കെ.എസ്.യു പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി. മൂന്ന് പ്രവർത്തകരെ കോളജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അമൽ, ബോബൻ, അച്ചുത് എന്നിവര്‍ക്കെതിരെയാണ് നടപടി. കോളജ് കൗൺസിൽ യോഗത്തിന്‍റേതാണ് തീരുമാനം.
കെ.എസ്.യു പ്രവർത്തകന് മർദ്ദനം: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കെ.എസ്.യു പ്രവര്‍ത്തകരായ അമൽ, ബോബൻ, അച്ചുത് എന്നിവരെയാണ് കോളജ് കൗൺസിൽ യോഗത്തിന്‍റെ തീരുമാനപ്രകാരം സസ്‌പെന്‍ഡ് ചെയ്‌തത്.
കെ.എസ്.യു പ്രവർത്തകന് മർദ്ദനമേറ്റ സംഭവം: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
അതേ സമയം വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. ഇന്നലെ രാത്രിയാണ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ വച്ച് കെ.എസ്.യു പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥി നിധിന്‍ രാജിന് മര്‍ദ്ദനമേറ്റത്. മൂക്കിനും വയറിനും ക്ഷതമേറ്റ നിധിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.