കേരളം

kerala

ETV Bharat / city

തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി - trivandrum ksrtc latest news

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളില്‍ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍.

തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസ് വാര്‍ത്ത  കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ വാര്‍ത്ത  ഗതാഗത മന്ത്രി ആന്‍റണി രാജു പുതിയ വാര്‍ത്ത  സിറ്റി സര്‍ക്കുലര്‍ വാര്‍ത്ത  ksrtc city circular service news  city circular service to begin soon news  trivandrum city circular service news  trivandrum ksrtc latest news  transportation minister antony raju latest news
തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

By

Published : Jun 2, 2021, 9:29 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്.

ഒരു റൂട്ട് ഒരു നിറം

സര്‍ക്കുലര്‍ സര്‍വീസുകളെല്ലാം പ്രത്യേക നിറത്തില്‍ ഉള്ളവയായിരിക്കും. ഓരോ റൂട്ടും ഓരോ നിറത്തിലാകും അറിയപ്പെടുക. ബ്ലൂ, റെഡ്, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളാകും ഓരോ റൂട്ടുകള്‍ക്ക് നല്‍കുക. കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ആദ്യ ഘട്ടത്തില്‍ ഏഴ് സര്‍ക്കുലര്‍ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. തുടര്‍ന്ന് 15 റൂട്ടുകളില്‍ സര്‍വീസ് നടത്തും.

Also read: രക്തദാനം ജീവദാനം; മാതൃകയായി മലപ്പുറത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

ലക്ഷ്യം മെച്ചപ്പെട്ട യാത്ര

യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഉപയോഗിക്കുക. 200 ഓളം ബസ്സുകള്‍ ഇതിനായി ആവശ്യം വരുമെന്നാണ് വിലയിരുത്തല്‍. സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതല്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യുന്ന തരത്തിലാണ് ബസ്സുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇതിന്‍റെ നിര്‍മാണ പുരോഗതി സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ നേരിട്ടെത്തി ഗതാഗതമന്ത്രി വിലയിരുത്തി.

ABOUT THE AUTHOR

...view details