തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിതെറിച്ച് കണ്ടക്‌ടർക്കും ഡ്രൈവർക്കും പരിക്ക്. തിരുവനന്തപുരം -ബത്തേരി റൂട്ടിലെ സൂപ്പർ എക്‌സ്പ്രസ് ബസിലെ കണ്ടക്‌ടർ മുഹമ്മദിനും ഡ്രൈവർ ജേക്കബ് ആന്‍റണിക്കുമാണ് പരിക്കേറ്റത്.
ബത്തേരി ഡിപ്പോയിലാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്കുള്ള ട്രിപ്പ് കഴിഞ്ഞ് ഇരുവരും ജീവനക്കാരുടെ മുറിയിൽ വിശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. ഓഫ് ചെയ്‌തുവെച്ച മെഷീൻ തനിയെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കിടക്കയിലേക്ക് പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇരുവര്‍ക്കും പൊള്ളലേൽക്കുന്നത്. ഇരുവര്‍ക്കും നിസാര പരിക്കാണുള്ളത്.