കേരളം

kerala

ETV Bharat / city

കെ.എസ്.ആര്‍.ടി.സി ജില്ലകൾക്കുള്ളിൽ സര്‍വീസ് ആരംഭിച്ചു - ksrtc restarting services

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് വരെയാണ് പൊതുഗതാഗതത്തിന് സർക്കാർ അനുമതി

കെഎസ്ആർടിസി സര്‍വീസുകള്‍  കെഎസ്ആർടിസി വാര്‍ത്തകള്‍  കെഎസ്ആർടിസി ലോക്ക് ഡൗണ്‍  തിരുവനന്തപുരം വാര്‍ത്തകള്‍  ksrtc restarting services  ksrtc
കെഎസ്ആർടിസി നാളെ മുതൽ നിരത്തിലേക്ക്

By

Published : May 19, 2020, 5:17 PM IST

Updated : May 20, 2020, 7:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സർവീസ് പുനഃരാരംഭിച്ചു. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചാണ് ബസുകള്‍ നിരത്തിലിറങ്ങുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു ബസില്‍ പരമാവധി 30 പേര്‍ക്ക് യാത്ര ചെയ്യാനാണ് അനുമതി. ബസില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. മാസ്ക് ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാനാകില്ല.

ബസിന്‍റെ വാതിലിനോട് ചേര്‍ന്ന് കൈ ശുചിയാക്കുന്നതിന് സാനിറ്റൈസർ സ്ഥാപിക്കും. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് വരെയാണ് പൊതുഗതാഗതത്തിന് സർക്കാർ അനുമതി. രാവിലെ ഏഴ് മണി മുതൽ പതിനൊന്ന് മണി വരെയും ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ ഏഴ് വരെയുമാണ് കെ.എസ്.ആര്‍.ടി.സി സർവീസ്. തിരക്കുള്ള സമയങ്ങളിൽ മാത്രം കൂടുതല്‍ സർവീസ് നടത്തും. ജില്ലകൾക്കുള്ളിൽ മാത്രമാണ് യാത്ര.

Last Updated : May 20, 2020, 7:52 AM IST

ABOUT THE AUTHOR

...view details