തിരുവനന്തപുരം:സര്‍വ്വീസിലിരിക്കെ മരണപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയമാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട 'ആശ്രിത നിയമനം'. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ 2017നു ശേഷം നാല് വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന ആശ്രിതനിയമനം കാത്തിരിക്കുന്നത് 180ഓളം പേരാണ്.
നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഗാതാഗതവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഭര്‍ത്താക്കന്മാര്‍ നഷ്‌ടപ്പെട്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുന്നവര്‍, വീടുകള്‍ ജപ്‌തി ഭീഷണിയില്‍ ഉള്ളവര്‍, ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും കൂലിപ്പണിക്ക് പോകുന്നവര്‍ എന്നിങ്ങനെ നിരവധി പേരാണ് ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരില്‍ ഉള്‍പ്പെടുന്നത്.