കേരളം

kerala

ETV Bharat / city

സര്‍വീസ് പുനഃരാരംഭിക്കാന്‍ സജ്ജമായി കെഎസ്ആര്‍ടിസി

ടയറുകളിലെ എയർ പ്രഷർ ചെക്ക് ചെയ്യുക, വാഹനങ്ങൾ കഴുകി അണു മുക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ksrtc preparation news  ksrtc latest news  കെഎസ്ആര്‍ടിസി വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍
സര്‍വീസ് പുനഃരാരംഭിക്കാന്‍ സജ്ജമായി കെഎസ്ആര്‍ടിസി

By

Published : Apr 19, 2020, 2:34 PM IST

തിരുവനന്തപുരം: ജില്ലയിൽ ഏതു നിമിഷവും സർവീസുകൾ പുന:രാരംഭിക്കാൻ സജ്ജമായി കെ.എസ്.ആർ.ടി.സി. സർവീസുകൾ നിർത്തിയതിനെ തുടർന്ന് ഡിപ്പോകളിൽ ഒതുക്കിയ ബസുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു.

സര്‍വീസ് പുനഃരാരംഭിക്കാന്‍ സജ്ജമായി കെഎസ്ആര്‍ടിസി

ബാറ്ററിയുടെ പ്രവർത്തനക്ഷമതയുറപ്പാക്കാൻ മൂന്ന് ദിവസത്തിലൊരിക്കൽ ബസുകൾ സ്റ്റാർട്ടാക്കിയിടാനാണ് നിർദേശം. ടയറുകളിലെ എയർ പ്രഷർ ചെക്ക് ചെയ്യുക, വാഹനങ്ങൾ കഴുകി അണു മുക്തമാക്കുക തുടങ്ങിയ പണികളും നടക്കുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഡിപ്പോകളുടെ സമീപത്തുള്ള പരിമിതമായ ജീവനക്കാരെ മാത്രമാണ് അറ്റകുറ്റ പണികൾക്കായി നിയോഗിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details