തിരുവനന്തപുരം:ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറച്ച കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായം അനുവദിച്ച് സര്‍ക്കാര്‍. 20 കോടി രൂപയാണ് സർക്കാർ അുവദിച്ചിരിക്കുന്നത്. ബുധനാഴ്‌ചയോടെ കെഎസ്ആര്‍ടിസിയ്ക്ക് തുക ലഭിക്കും.
ഡീസല്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസിക്ക് 20 കോടി സര്‍ക്കാര്‍ സഹായം - കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായം അനുവദിച്ച് സര്‍ക്കാര്‍
ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.
വന്‍ തുക കുടിശ്ശികയായതോടെ എണ്ണക്കമ്പനികള്‍ ഡീസല്‍ നല്‍കുന്നത് നിര്‍ത്തിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായത്. സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ജനങ്ങളും ബുദ്ധിമുട്ടിലായി. ഇന്ന് 25 ശതമാനം സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
കുടിശ്ശിക നല്‍കാതെ എണ്ണക്കമ്പനികള്‍ ഡീസല്‍ നല്‍കില്ലന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഇന്നത്തെ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഓര്‍ഡിനറി സര്‍വ്വീസുകളും ഇന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായിരിക്കുന്നത്.