ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി കെഎസ്‌ആര്‍ടിസി - കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍
ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഫേസ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അതാത് യൂണിറ്റുകളിൽ ലഭ്യമാക്കി.
തിരുവനന്തപുരം:ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ വിലയിരുത്തി കെ.എസ്. ആർ.ടി.സി. ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങളും അണു നശീകരണ സംവിധാനങ്ങളും ആവശ്യാനുസരണം ലഭ്യമാക്കിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഫേസ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അതാത് യൂണിറ്റുകളിൽ ലഭ്യമാക്കി. 151 സാനിറ്റൈസിങ് പമ്പുകളും 3983.8 ലിറ്റർ ഹാൻഡ് സാനിറ്റൈസറും വീണ്ടും ഉപയോഗിക്കാനാകുന്ന 1,62,128 മാസ്ക്കുകളും 136 പി.പി.ഇ കിറ്റുകളും അടക്കമുള്ള സാധനങ്ങളാണ് യൂണിറ്റുകൾക്ക് നൽകിയിട്ടുള്ളത്. പത്ത് കെ.എസ്. ആർ.ടി.സി ജീവനക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.