കേരളം

kerala

ETV Bharat / city

ജനശതാബ്‌ദി മോഡലിൽ 'എൻഡ് ടു എൻഡ്' സർവിസുമായി കെഎസ്‌ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ് - സർവിസുമായി കെഎസ്‌ആർടിസി

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് ബസ് സർവിസ് നടത്തുന്നത്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം മാത്രമാകും ബസ് നിർത്തുക.

ജനശതാബ്‌ദി മോഡലിൽ 'എൻഡ് ടു എൻഡ്' സർവീസുമായി കെഎസ്‌ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്
ജനശതാബ്‌ദി മോഡലിൽ 'എൻഡ് ടു എൻഡ്' സർവീസുമായി കെഎസ്‌ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്

By

Published : Sep 25, 2022, 6:46 AM IST

തിരുവനന്തപുരം:കെഎസ്‌ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവിസ് ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നതിനും തിരികെ വരുന്നതിനും ജനശതാബ്‌ദി ട്രെയിൻ മോഡലിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 26 മുതൽ സർവിസ് ആരംഭിക്കും. 'ഡ്രൈവർ കം കണ്ടക്‌ടർ' സംവിധാനത്തിലായിരിക്കും സർവിസ്. എൻഡ് ടു എൻഡ് സർവിസിനായി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചു.

രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.20ന് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.

കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം മാത്രമാകും ബസ് നിർത്തുക. ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ABOUT THE AUTHOR

...view details