കേരളം

kerala

ETV Bharat / city

ശമ്പള പ്രതിസന്ധി; നാളെ കെഎസ്ആര്‍ടിസി പണിമുടക്ക് - ksrtc salary issue news

സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

കെ.എസ്.ആര്‍.ടി.സി

By

Published : Nov 3, 2019, 4:21 PM IST

തിരുവനന്തപുരം: തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടിയിലെ ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ നാളെ പണിമുടക്കും. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡി.എ കുടിശിക നല്‍കുക, തടഞ്ഞുവച്ച പ്രമോഷനുകള്‍ അനുവദിക്കുക, വാടക ബസുകള്‍ ഒഴിവാക്കി പുതിയത് വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. അതേസമയം സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

ഡ്രൈവര്‍മാരുടെ അഭാവം കാരണം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ പണിമുടക്ക് കൂടുതല്‍ സര്‍വീസുകളെ ബാധിക്കും. ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ ഒരു ദിവസത്തെ ശമ്പളം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനും മാനേജ്‌മെന്‍റ് നിര്‍ദേശം നല്‍കി. പതിവ് സര്‍വീസുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details