തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്‌ത പ്രതികളെ റിമാഡ് ചെയ്യണമെന്നും മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.
നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിച്ചു. സംഘര്‍ഷമുണ്ടാക്കിയ നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നെയ്യാറ്റിന്‍ക്കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
രാവിലെ പത്തരയോടെ ഡിപ്പോയില്‍ നിന്നും പുറപ്പെടേണ്ടിരുന്ന വെള്ളറട ബസിലെ യാത്രക്കാരായ ഐടി വിദ്യാര്‍ഥികളോട് മുന്നോട്ട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. പിന്നീടത് സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കിയ നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Last Updated : Nov 22, 2019, 11:48 PM IST