തിരുവനന്തപുരം : സമവായത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പ്രതികാര നടപടികൾ തുടർന്നാൽ ചട്ടപ്പടി സമരത്തിലേക്ക് കടക്കുമെന്നും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ. തന്നെ സ്ഥലംമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്‍റ് എം ജി സുരേഷ്‌കുമാർ പറഞ്ഞു. നേരത്തെ ജോലി ചെയ്‌തിരുന്ന ഇടങ്ങളിൽ തന്നെ തുടരാൻ അനുവദിക്കണം.
പ്രതികാര നടപടികൾ തുടർന്നാൽ ചട്ടപ്പടി സമരത്തിലേക്കെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ - വൈദ്യുതി ഭവൻ വളഞ്ഞ് സമരം
ചൊവ്വാഴ്‌ച (19.04.2022) വൈദ്യുതിഭവന്‍ വളഞ്ഞ് സമരം കടുപ്പിക്കാന്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍
പ്രതികാര നടപടികൾ തുടർന്നാൽ ചട്ടപ്പടി സമരത്തിലേക്ക്; കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ
Also read: കെഎസ്ഇബി തര്‍ക്കം പരിഹരിക്കാന്‍ ചർച്ചയ്‌ക്കൊരുങ്ങി വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി
നാളെ (19.04.2022) ആയിരം പേരെ പങ്കെടുപ്പിച്ച് വൈദ്യുതി ഭവൻ വളയും. പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം മാനേജ്മെന്‍റിനാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ബി.അശോക് സംഘടനാ പ്രവർത്തനം തടയാൻ സസ്പെൻഷന്‍ ഒരു മാർഗമായി സ്വീകരിക്കുകയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും എം.ജി സുരേഷ് കുമാർ നേരത്തെ ആരോപിച്ചിരുന്നു.
Last Updated : Apr 18, 2022, 4:27 PM IST