കേരളം

kerala

ETV Bharat / city

"കെ.എസ്‌.ഇ.ബി പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെ": പ്രതിപക്ഷ നേതാവ്

വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചുവർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണെന്നും റെഗുലേറ്ററി കമ്മിഷന്‍റെ അംഗീകാരം ഇല്ലാതെയാണ് പലതും നടക്കുന്നതെന്നും വി.ഡി സതീശൻ.

By

Published : Feb 16, 2022, 12:30 PM IST

Updated : Feb 16, 2022, 1:16 PM IST

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  പിണറായി സർക്കാരിനെതിരെ കെഎസ്‌ഇബി ആരോപണം  ഡോ.ബി.അശോക് അപ്‌ഡേറ്റ്സ്  വൈദ്യുതി ബോർഡിൽ ക്രമക്കേട്  കേരള വൈദ്യുതി ബോർഡ് അപ്‌ഡേറ്റ്സ്  KSEB CHAIRMAN K ASHOK POST updates  V D Satheesan against kerala government  Dr. B Ashok allegations against electricity board
"കെ.എസ്‌.ഇ.ബി പ്രവർത്തിച്ചത് പാർട്ടി ഓഫീസ് പോലെ"

തിരുവനന്തപുരം: ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന് ചെയർമാൻ ഡോ.ബി.അശോകിന്‍റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്ഇബി പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെയാണ്. ബോർഡിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ.എസ്‌.ഇ.ബി അഴിമതിയെ കുറിച്ച് വിഡി സതീശൻ മാധ്യമങ്ങളോട്

വൈദ്യുതി വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് വിട്ടുകൊടുത്തത് ഗുരുതര ക്രമക്കേടാണ്. വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചുവർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. റെഗുലേറ്ററി കമ്മിഷന്‍റെ അംഗീകാരം ഇല്ലാതെയാണ് പലതും നടക്കുന്നത്. എല്ലാവർഷവും 600 കോടിയിലധികം നഷ്‌ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി അടക്കമുള്ളവർ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചെയർമാൻ പറഞ്ഞ കാര്യങ്ങൾ നിലവിലെ വൈദ്യുതി മന്ത്രി തള്ളി പറഞ്ഞിട്ടില്ലെന്നും നിലവിലെ ആരോപണങ്ങളിൽ എംഎം മണിക്ക് എന്തോ ബാധിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ഭീഷണിപ്പെടുത്തുന്നതും വിഡി സതീശൻ പറഞ്ഞു. അഴിമതിയിലൂടെ ഉണ്ടാകുന്ന നഷ്‌ടം നികത്താൻ വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണവും സത്യമെന്ന് തെളിഞ്ഞു. ടെൻഡർ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ ചോർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ്

ലോകായുക്ത വിഷയത്തിൽ നിരാകരണ പ്രമേയം തീരുമാനിക്കേണ്ടത് നിയമസഭാകക്ഷിയാണ്. താൻ അതിനെ ഏകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതേസമയം പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ വച്ച് തന്നെ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയിൽ

സിൽവർ ലൈനിന് ഹൈക്കോടതി അനുമതി നൽകി എന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം കേന്ദ്ര ഗവൺമെന്‍റിന്‍റെ അനുമതിയില്ലാതെ സ്ഥലമെടുപ്പ്‌ നടക്കില്ല. സിൽവർലൈൻ നടപടികൾ തുടങ്ങി എന്ന് ഇപ്പോൾ ഉറപ്പാണെന്നും യുഡിഎഫ് നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും വിജയൻ പറഞ്ഞു.

കെ റെയിലിനെ കുറിച്ച് വിഡി സതീശൻ

READ MORE:അഴിമതികള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍; ഇടത് യൂണിയനുകള്‍ക്ക് മറുപടി

Last Updated : Feb 16, 2022, 1:16 PM IST

ABOUT THE AUTHOR

...view details