തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ശരിയായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. അതില്‍ ഉറച്ചു നിൽക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ലിനി മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയത് താനാണ്. ഇടത്തും വലത്തും ആരാണ് നിൽക്കുന്നതെന്ന് നോക്കിയല്ല താൻ അഭിപ്രായങ്ങൾ പറയുന്നത്. നിപ രാജകുമാരി പദവിക്കായി ശ്രമിച്ച ആരോഗ്യ മന്ത്രി ഇപ്പോൾ കൊവിഡ് റാണിയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന പരാമർശം വിവാദമായതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ മറുപടി.
ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് മുല്ലപ്പള്ളി - ആരോഗ്യമന്ത്രി കെ.കെ ശൈലജ
നിപ കാലത്ത് ശ്ലാഘനീയമായ ഒരു പ്രവർത്തനവും ആരോഗ്യ മന്ത്രി നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു
![ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് മുല്ലപ്പള്ളി ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ mullappalli ramachandran on kk shylaja](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7695411-thumbnail-3x2-mulla.jpg)
മുല്ലപ്പള്ളി
ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് മുല്ലപ്പള്ളി
ആരോഗ്യമന്ത്രിയെ രാജകുമാരിയെന്നും റാണിയെന്നും വിളിച്ചതിൽ തെറ്റില്ല. നിപ കാലത്ത് ശ്ലാഘനീയമായ ഒരു പ്രവർത്തനവും ആരോഗ്യ മന്ത്രി നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന പാരമ്പര്യമാണ് തനിക്കുള്ളത്. താന്‍ മനഃസാക്ഷിക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സമരങ്ങൾ ഒരുപാട് കണ്ടതാണ് അതുകൊണ്ട് ഉടുക്ക് കൊട്ടി പേടിപ്പിക്കേണ്ടന്നും മുല്ലപ്പള്ളി പറഞ്ഞു.
Last Updated : Jun 20, 2020, 3:57 PM IST