തിരുവനന്തപുരം: മുഖ്യമന്ത്രിയുടേത് പ്രതിപക്ഷ നേതാക്കളെ സ്വഭാവഹത്യ നടത്താനുള്ള സങ്കുചിത രാഷ്ട്രീയമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കോവഡിനെതിരെയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. കോവിഡിനെ മുഖ്യമന്ത്രി രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേത് സ്വഭാവഹത്യ നടത്താനുള്ള രാഷ്ട്രീയമെന്ന് മുല്ലപ്പള്ളി - kpcc president against pinarayi
ഹെലികോപ്റ്റര്‍ വാങ്ങാനും വാടക കൊലയാളികളെ രക്ഷിക്കാനും ജനങ്ങളുടെ പണം കട്ടുമുടിക്കുമ്പോള്‍ ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും മുല്ലപ്പള്ളി
![മുഖ്യമന്ത്രിയുടേത് സ്വഭാവഹത്യ നടത്താനുള്ള രാഷ്ട്രീയമെന്ന് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി ഹെലികോപ്റ്റര്‍ വാടക വിവാദം kpcc president against pinarayi cm pinarayi vijayan news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6815231-thumbnail-3x2-mullapali.jpg)
ജനങ്ങളുടെ പണം ഹെലികോപ്റ്റര്‍ വാങ്ങാനും ഷുഹൈബിന്‍റേയും ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും വാടക കൊലയാളികളെ രക്ഷിക്കാനും ധൂര്‍ത്തടിക്കാനുമായി കട്ടുമുടിക്കുമ്പോഴും ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണ്. അതിന് മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ക്ഷുഭിതനായി കെ.എം ഷാജിയെ കടന്നാക്രമിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഡാറ്റ കച്ചവടവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ മുഖ്യമന്ത്രിയുടെ അസഹിഷ്‌ണുത പ്രകടമായിരുന്നു. അമേരിക്കന്‍ കമ്പനിയോട് എന്താണിത്ര വിധേയത്വമെന്ന് മനസിലാകുന്നില്ല. സാമ്രാജ്യത്വത്തിനും ഏഷ്യന്‍ വികസന ബാങ്കിനും ലോകബാങ്കിനുമെതിരെ നടത്തിയ ഗര്‍ജനം ഇപ്പോള്‍ പൂച്ചയുടെ കരച്ചില്‍ പോലെയായെന്നും മുല്ലപ്പള്ളി പരിഹസിച്ചു.