തിരുവനന്തപുരം:സംസ്ഥാന നേതൃതലത്തിൽ ഐക്യമില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ കെപിസിസി നിർവാഹക സമിതി യോഗം കെപിസിസി ആസ്ഥാനത്ത് ആരംഭിച്ചു. കെ-റെയിൽ വിഷയത്തിലടക്കം സർക്കാരിനെതിരായ സമരപരിപാടികൾ പുനഃരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കെപിസിസി നിർവാഹക സമിതി യോഗമെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം.
കെപിസിസി നിർവാഹക സമിതി യോഗം ആരംഭിച്ചു - K RAIL CONGRESS PROTEST
കെ-റെയിൽ വിഷയത്തിലടക്കം സർക്കാരിനെതിരായ സമരപരിപാടികൾ പുനരാരംഭിക്കുന്നത് യോഗത്തിൽ ചർച്ചയാകും.
കെപിസിസി നിർവാഹക സമിതി യോഗം ആരംഭിച്ചു
കെപിസിസി ആസ്ഥാനത്ത് ചെവ്വാഴ്‌ച രാവിലെ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തിയ ചർച്ചയിലാണ് വെള്ളിയാഴ്‌ച നിർവാഹക സമിതി യോഗം വിളിക്കാൻ ധാരണയായത്. ഡിസിസി ബ്ലോക്ക് ഭാരവാഹികളുടെ പുനഃസംഘടനയ്ക്ക് യോഗം അംഗീകാരം നൽകും.
ALSO READ:ദൃശ്യങ്ങള്‍: 'ഗോബാക്ക്' വിളികളുമായി പ്രതിപക്ഷം; ക്ഷുഭിതനായ ഗവർണർ