കേരളം

kerala

ETV Bharat / city

കൊവിഡ് കൺട്രോൾ റൂം തുറന്ന് കോൺഗ്രസ് - കൊവിഡ് വാര്‍ത്തകള്‍

കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ, ടെലി മെഡിസിൻ സൗകര്യം തുടങ്ങിയ സേവനങ്ങളാണ് കൺട്രോൾ റൂം വഴി ലഭിക്കുക.

kpcc covid control room  കെപിസിസി കൊവിഡ് കണ്‍ട്രോള്‍ റൂം  കൊവിഡ് വാര്‍ത്തകള്‍  covid latest news
കൊവിഡ് കൺട്രോൾ റൂം തുറന്ന് കോൺഗ്രസ്

By

Published : Apr 19, 2021, 3:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൺട്രോൾ റൂം തുറന്ന് കോൺഗ്രസ്. ഡോ. എസ്.എസ് ലാലിന്‍റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

കൂടുതല്‍ വായനയ്‌ക്ക്:അതിതീവ്ര കൊവിഡ് വ്യാപനം, വാക്സിൻ ക്ഷാമം; കേരളം ആശങ്കയിൽ

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ, ടെലി മെഡിസിൻ സൗകര്യം തുടങ്ങിയ സേവനങ്ങളാണ് കൺട്രോൾ റൂം വഴി ലഭിക്കുക.

സംസ്ഥാന തലത്തിൽ കൊവിഡ് കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

ABOUT THE AUTHOR

...view details