കേരളം

kerala

ETV Bharat / city

കോവളത്ത് മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ് ; ഒഴിച്ചുകളഞ്ഞ് സ്വീഡിഷ്‌ പൗരൻ

സിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ്‌ എന്ന സ്വീഡിഷ്‌ പൗരനാണ് ദുരനുഭവം നേരിടേണ്ടിവന്നത്

കോവളം ബീച്ചിൽ വിദേശി-പൊലീസ് സംഘർഷം  മദ്യം ഒഴിച്ചു കളഞ്ഞ് സ്വീഡിഷ്‌ പൗരൻ  സിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ്‌  Kovalam beach new year celebration  foreign tourist police conflict  foreign tourist who buys liquor from Bevco outlet
മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ്; മദ്യം ഒഴിച്ചു കളഞ്ഞ് സ്വീഡിഷ്‌ പൗരൻ

By

Published : Dec 31, 2021, 10:18 PM IST

തിരുവനന്തപുരം :ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങി മടങ്ങുകയായിരുന്ന വിദേശ പൗരനെ തടഞ്ഞ് പൊലീസ്. മദ്യം കൈവശം വയ്‌ക്കുന്നതിന് ബില്ല് അത്യാവശ്യമാണെന്ന് പൊലീസ് നിലപാട്‌ എടുത്തതോടെ ഇദ്ദേഹം മദ്യം റോഡിന് സമീപം ഒഴിച്ചുകളഞ്ഞ് കുപ്പി ബാഗിൽ വച്ചു.

കോവളം ബീച്ച് റോഡിലാണ് സംഭവം. സിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ്‌ എന്ന സ്വീഡിഷ്‌ പൗരനാണ് ദുരനുഭവം നേരിട്ടത്. പുതുവത്സരം ആഘോഷിക്കാനായി മദ്യം വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം.

മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ്; മദ്യം ഒഴിച്ചു കളഞ്ഞ് സ്വീഡിഷ്‌ പൗരൻ

ALSO READ:പഴുത്ത് പാകമായി മധുരമുന്തിരിക്കുലകള്‍ ; വിളവെടുപ്പുകാലം ആഘോഷമാക്കി സഞ്ചാരികളുടെ തിരക്ക്

റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സിഗ്ഗിന്‍റെ ബാഗ്‌ പരിശോധിച്ചു. ബാഗിൽ രണ്ട് കുപ്പി മദ്യമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ബില്ല് ആവശ്യപ്പെടുകയായിരുന്നു.

മദ്യം ഒഴിച്ചുകളയുന്നത് ചുറ്റുമുള്ളവര്‍ വീഡിയോയിൽ പകർത്തുന്നത് കണ്ട പൊലീസ് നിലപാട്‌ മാറ്റി. പക്ഷേ മദ്യം ഒഴിച്ചുകളയുന്നത് തുടര്‍ന്ന് സിഗ്ഗ് പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് തിരികെ കടയിൽ പോയി ബില്ല് വാങ്ങി പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details