തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 12ന് പരിഗണിക്കും. വിചാരണ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് നീട്ടുകയായിരുന്നു. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസിന്‍റെ വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നടക്കുന്നത്. വിചാരണയിൽ പ്രോസിക്യൂഷനെ സഹായിക്കാനായി പ്രത്യേക പൊലീസ് സംഘത്തെയും നിയമിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.
ലാത്വിയന്‍ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 12ന് പരിഗണിക്കും - തിരുവനന്തപുരം സെഷൻസ് കോടതി
കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിന്‍റെ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ സുഹൃത്ത് ആൻഡ്രു നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ആൻഡ്രുവിന്‍റെ ഹർജി തള്ളുകയായിരുന്നു