തിരുവനന്തപുരം: കോട്ടരിൽ കുട്ടിയാന ചെരിഞ്ഞു. ഒന്നര വയസുള്ള ശ്രീക്കുട്ടിയെന്ന കുട്ടിയാനയാണ് ചെരിഞ്ഞത്. മന്ത്രിയുടെ സാന്നിധ്യത്തിൽ ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് വലിയ വാർത്തയായിരുന്നു. ഇന്നലെ വൈകിട്ടോടെ കുട്ടിയാനയ്ക്ക് പനി ബാധിച്ചിരുന്നു.
ഇന്ന് പുലർച്ചെ ചെരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവു. കുട്ടിയാനയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ പാറയിടുക്കിൽ വീണ നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തുന്നത്.