കേരളം

kerala

ETV Bharat / city

'അക്രമം നടത്തി പ്രകോപനം സൃഷ്‌ടിക്കാൻ നീക്കം'; എകെജി സെന്‍ററിലെ ബോംബേറിന് പിന്നിൽ യുഡിഎഫെന്ന് കോടിയേരി - സംസ്ഥാനത്ത് അക്രമം നടത്തി പ്രകോപനം സൃഷ്‌ടിക്കാൻ നീക്കമെന്ന് കോടിയേരി

അക്രമത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണൻ.

Kodiyeri says UDF behind AKG Centres bomb attack  AKG Centre bomb attack  എകെജി സെന്‍ററിലെ ബോംബേറിന് പിന്നിൽ യുഡിഎഫെന്ന് കോടിയേരി  എകെജി സെന്‍ററിലെ ബോംബാക്രമണം യുഡിഎഫിന്‍റെ അറിവോടെയെന്ന് കോടിയേരി  സംസ്ഥാനത്ത് അക്രമം നടത്തി പ്രകോപനം സൃഷ്‌ടിക്കാൻ നീക്കമെന്ന് കോടിയേരി  Kodiyeri Balakrishnan about AKG Centre bomb attack
'അക്രമം നടത്തി പ്രകോപനം സൃഷ്‌ടിക്കാൻ നീക്കം'; എകെജി സെന്‍ററിലെ ബോംബേറിന് പിന്നിൽ യുഡിഎഫെന്ന് കോടിയേരി

By

Published : Jul 1, 2022, 7:01 AM IST

തിരുവനന്തപുരം:എകെജി സെന്‍ററിന് നേരെ നടന്ന ബോംബേറിന് പിന്നിൻ യുഡിഎഫാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാനത്ത് അക്രമം നടത്തി പ്രകോപനം സൃഷ്‌ടിക്കാനുള്ള യുഡിഎഫ് നീക്കമാണ് നടക്കുന്നത്. ഈ തന്ത്രങ്ങളിൽ യാതൊരു കാരണവശാലും പാർട്ടി പ്രവർത്തകർ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകർന്നു എന്ന മുറവിളി സൃഷ്‌ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ തുടർച്ചയാണ് എകെജി സെന്‍ററിന് നേരെയുള്ള ആക്രമണം. പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയെ ഉൾപ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും അവർക്ക് ഒത്താശ ചെയ്യുകയും അവരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. യുഡിഎഫും, ബിജെപിയും തുടങ്ങി എല്ലാ വർഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്.

ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർട്ടി സഖാക്കളും ഉയർത്തിപ്പിടിക്കണം. ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോടിയേരി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

For All Latest Updates

ABOUT THE AUTHOR

...view details