തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് നടത്തിയ വിവാദ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാമർശങ്ങളെക്കുറിച്ച് അറിയില്ലെന്നും അത് അയാളോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു.
'സി.വി വർഗീസിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല' ; ഒഴിഞ്ഞുമാറി കോടിയേരി - സി.വി വർഗീസിന്‍റെ വിവാദ പ്രസ്‌താവന
പരാമർശങ്ങളെക്കുറിച്ച് അറിയില്ലെന്നും അത് അയാളോട് തന്നെ ചോദിക്കണമെന്നും കോടിയേരി
സി.വി വർഗീസിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽ പെട്ടിട്ടില്ല; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോടിയേരി
ALSO READ:സി വി വര്‍ഗീസിന്‍റെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നു: കെ. മുരളീധരൻ
സുധാകരന്‍റെ ജീവൻ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും അത് നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു വർഗീസിൻ്റെ വിവാദ പ്രസ്താവന. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു വർഗീസ് വിവാദ പ്രസ്‌താവന നടത്തിയത്.