കോടതി രേഖകളിൽ കൃത്രിമം നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്ന് പി എസ് ശ്രീധരൻപിള്ള - ബിജെപി
ആർഎസ്എസ്- ബിജെപി പ്രവർത്തകരെ കുടുക്കാൻ കൃത്രിമം കാട്ടിയ കോടതിയിലെ ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കൾക്കുമെതിരെയാണ് ശ്രീധരൻപിള്ള അന്വേഷണം ആവശ്യപ്പെട്ടത്
തിരുവനന്തപുരം:കോടിയേരി ദാസൻ വധവുമായി ബന്ധപ്പെട്ട് കോടതി രേഖകളിൽ കൃത്രിമം നടത്തിയ ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കൾക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. രേഖകളിൽ കൃത്രിമം കാട്ടിയതിനെതിരെ ഹൈക്കോടതി ശക്തമായ നിലപാട് എടുത്തിരുന്നു. കോടതി സൂക്ഷിച്ചിരുന്ന രേഖകളിലെ പേജ് മാറ്റി പകരം പുതിയ പേജ് കൂട്ടിച്ചേർത്തു. സിപിഎം നേതാവ് കോടിയേരി ദാസൻ വധക്കേസിൽ ആർഎസ്എസുകാരെ കുടുക്കാനാണ് കോടതി രേഖകളിൽ കൃത്രിമം കാട്ടിയതെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.