തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.